മൈക്രോസ് കഥയോ കവിതയോ അല്ല.
ആയിക്കൂടെന്നും ഇല്ല.
അതിനാൽ അവ കവിതയിലോ കഥയിലോ പോസ്റ്റിക്കൊണ്ടിരിക്കുന്നു.
പലവകയിൽ ഇടാനും താല്പര്യമില്ല.
2010, ജനുവരി 22, വെള്ളിയാഴ്ച
പഴംപൊരി
പഴംപൊരി
*********************
മൈദയിൽ മുങ്ങി
എണ്ണയിൽ മിനുങ്ങി
പഴം പൊരി.
തലയേതെന്നറിയില്ല
വാലേതെന്നറിയില്ല.
പഴം പൊരി.
ആണായ് പിറന്നവൻ
പഴം പൊരി!
ചില്ലലമാരയിൽ
ബോണ്ടകളെ നോക്കി,
ഉഴുന്നു വടകളെ നോക്കി
വെള്ളമിറക്കുന്നു
പഴം പൊരി!!
ബോണ്ടകളേയും ഉഴുന്നുവടകളേയും നോക്കി, അണായ്പിറന്ന പഴംപൊരി വെള്ളമിറക്കുന്നതിൽ അശ്ളീലമുണ്ട്. എന്റെ കണ്ണില്‍കൂടി നോക്കുമ്പോൾ മാത്രമല്ല സമൂഹത്തിന്റെ കണ്ണില്‍ക്കൂടി നോക്കുമ്പോഴും.. ബോണ്ടകളേയും ഉഴുന്നുവടകളേയും പഴംപൊരികളേയും നോക്കി വെള്ളമിറക്കുന്നതു ചില്ലലമാരക്കു പുറത്താണെങ്കിൽ അതു വെറും വിശപ്പാകാനെ തരമുള്ളൂ. ജോണിക്കുട്ടി..
13 അഭിപ്രായങ്ങൾ:
ചില്ലലമാരയിൽ
ബോണ്ടകളെ നോക്കി,
ഉഴുന്നു വടകളെ നോക്കി
വെള്ളമിറക്കുന്നു
പഴം പൊരി...
www.tomskonumadam.blogspot.com
ഛെ... അശ്ലീലം.....
:-)
(പൊളിച്ചു. ഷ്ടായി.)
ബോണ്ടയും ഉഴുന്നു വടയും നോക്കി വെള്ളമിറക്കുന്ന ആണുങ്ങളുടെ ഒരു കാര്യം..
തലയും വാലുമില്ലാത്ത പഴംപൊരി.
ആണായി പിറന്നവന് പഴംപൊരി.
വെള്ളമിറക്കുന്നവന് ആണ് പഴംപൊരി!
ഈ പഴംപൊരി ഒന്നും കൂടി നന്നായി പൊരിക്കേണ്ടി വരും :-)
ഇതില്പരം അശ്ലീലമെന്ത്? :)
വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി.
ഭായീ.. അതുവേണോ?
ശ്രദ്ധേയാ, സാംഷ്യൂ... നോക്കുന്നവന്റെ കണ്ണിലാണ് അശ്ലീലം എന്നു കേട്ടിട്ടില്ലേ.. :)
എവിടെതിരിഞ്ഞു നോക്കിയാലും മുടിഞ്ഞ പ്രേമമാണല്ലോ ഭഗവാനേ :)
കഴുതകാമം കരഞ്ഞുതന്നെ തീരണം...
ഇനി ഞാന്‍ ബോണ്ടയും ഉഴുന്നു വടയും തിന്നില്ല. നോക്കുക പോലും ഇല്ല.
പഴം പൊരി...
നല്ലൊരശ്ലീലം..
എനിക്കും ഇഷ്ട്ടമാ........ പഴമ്പൊരി
ബോണ്ടകളേയും ഉഴുന്നുവടകളേയും നോക്കി, അണായ്പിറന്ന പഴംപൊരി വെള്ളമിറക്കുന്നതിൽ അശ്ളീലമുണ്ട്. എന്റെ കണ്ണില്‍കൂടി നോക്കുമ്പോൾ മാത്രമല്ല സമൂഹത്തിന്റെ കണ്ണില്‍ക്കൂടി നോക്കുമ്പോഴും..
ബോണ്ടകളേയും ഉഴുന്നുവടകളേയും പഴംപൊരികളേയും നോക്കി വെള്ളമിറക്കുന്നതു ചില്ലലമാരക്കു പുറത്താണെങ്കിൽ അതു വെറും വിശപ്പാകാനെ തരമുള്ളൂ.
ജോണിക്കുട്ടി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ