2010, ജനുവരി 22, വെള്ളിയാഴ്‌ച

പഴം‌പൊരി

പഴം‌പൊരി
*********************
മൈദയിൽ മുങ്ങി
എണ്ണയിൽ മിനുങ്ങി
പഴം പൊരി.
തലയേതെന്നറിയില്ല
വാലേതെന്നറിയില്ല.
പഴം പൊരി.
ആണായ് പിറന്നവൻ
പഴം പൊരി!
ചില്ലലമാരയിൽ
ബോണ്ടകളെ നോക്കി,
ഉഴുന്നു വടകളെ നോക്കി
വെള്ളമിറക്കുന്നു
പഴം പൊരി!!

13 അഭിപ്രായങ്ങൾ:

റ്റോംസ് കോനുമഠം പറഞ്ഞു...

ചില്ലലമാരയിൽ
ബോണ്ടകളെ നോക്കി,
ഉഴുന്നു വടകളെ നോക്കി
വെള്ളമിറക്കുന്നു
പഴം പൊരി...

www.tomskonumadam.blogspot.com

സാംഷ്യ റോഷ്|samshya roge പറഞ്ഞു...

ഛെ... അശ്ലീലം.....
:-)
(പൊളിച്ചു. ഷ്ടായി.)

OAB/ഒഎബി പറഞ്ഞു...

ബോണ്ടയും ഉഴുന്നു വടയും നോക്കി വെള്ളമിറക്കുന്ന ആണുങ്ങളുടെ ഒരു കാര്യം..

ഭായി പറഞ്ഞു...

തലയും വാലുമില്ലാത്ത പഴംപൊരി.
ആണായി പിറന്നവന്‍ പഴംപൊരി.
വെള്ളമിറക്കുന്നവന്‍ ആണ്‍ പഴംപൊരി!

ഈ പഴംപൊരി ഒന്നും കൂടി നന്നായി പൊരിക്കേണ്ടി വരും :-)

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ഇതില്പരം അശ്ലീലമെന്ത്? :)

പള്ളിക്കുളം.. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പള്ളിക്കുളം.. പറഞ്ഞു...

വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി.

ഭായീ.. അതുവേണോ?
ശ്രദ്ധേയാ, സാംഷ്യൂ... നോക്കുന്നവന്റെ കണ്ണിലാണ് അശ്ലീലം എന്നു കേട്ടിട്ടില്ലേ.. :)

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

എവിടെതിരിഞ്ഞു നോക്കിയാലും മുടിഞ്ഞ പ്രേമമാണല്ലോ ഭഗവാനേ :)

അജ്ഞാതന്‍ പറഞ്ഞു...

കഴുതകാമം കരഞ്ഞുതന്നെ തീരണം...

Vinodkumar Thallasseri പറഞ്ഞു...

ഇനി ഞാന്‍ ബോണ്ടയും ഉഴുന്നു വടയും തിന്നില്ല. നോക്കുക പോലും ഇല്ല.

mukthar udarampoyil പറഞ്ഞു...

പഴം പൊരി...
നല്ലൊരശ്ലീലം..

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

എനിക്കും ഇഷ്ട്ടമാ........ പഴമ്പൊരി

അജ്ഞാതന്‍ പറഞ്ഞു...

ബോണ്ടകളേയും ഉഴുന്നുവടകളേയും നോക്കി, അണായ്പിറന്ന പഴംപൊരി വെള്ളമിറക്കുന്നതിൽ അശ്ളീലമുണ്ട്. എന്റെ കണ്ണില്കൂടി നോക്കുമ്പോൾ മാത്രമല്ല സമൂഹത്തിന്റെ കണ്ണില്ക്കൂടി നോക്കുമ്പോഴും..
ബോണ്ടകളേയും ഉഴുന്നുവടകളേയും പഴംപൊരികളേയും നോക്കി വെള്ളമിറക്കുന്നതു ചില്ലലമാരക്കു പുറത്താണെങ്കിൽ അതു വെറും വിശപ്പാകാനെ തരമുള്ളൂ.
ജോണിക്കുട്ടി..