2009, നവംബർ 21, ശനിയാഴ്‌ച

ലോക സമാധാനത്തിന്

എന്റെ അരയിൽ കത്തിയുള്ളപ്പോൾ
ഞാൻ അവനെയും
അവന്റെ അരയിൽ അതു പതുങ്ങിയിരുന്നപ്പോൾ
അവൻ എന്നെയും ആക്രമിച്ചു.
എന്റെയും അവന്റെയും അരയിൽ അതുള്ളപ്പോൾ
ഞാനും അവനും സമാധാനമായിരുന്നു.
അതുകൊണ്ടാണ് ഞാൻ പറഞ്ഞത്
എല്ലാവരുടെയും അരയിൽ
കത്തിയുള്ള കാലത്തേ
ലോകത്ത് സമാധാനം ഉണ്ടാവൂ എന്ന്..

4 അഭിപ്രായങ്ങൾ:

കാവലാന്‍ പറഞ്ഞു...

അവന്റെ പോക്കറ്റില്‍ ഏറുപടക്കവും
എന്റെ അരയില്‍ ബെല്‍റ്റുബോംബുമാണെങ്കിലോ?

OAB/ഒഎബി പറഞ്ഞു...

വല്ലാത്തൊരു കത്തി...

ഭായി പറഞ്ഞു...

എനിക്കും വേണം ഒരു S കത്തി!
ഒന്ന് സമാധാനിക്കാനാണേ..

അപ്പൂട്ടന്‍ പറഞ്ഞു...

ഒന്ന് തിരുത്തിയെഴുതാമായിരുന്നു.

എന്റെ അരയിൽ കത്തിയുണ്ടായിരുന്നപ്പോൾ അവൻ ആക്രമിച്ചില്ല.
അവന്റെ കയ്യിൽ കത്തി കണ്ടപ്പോൾ ഞാനും
അങ്ങിനെ കത്തിയോങ്ങാതെത്തന്നെ ഇവിടെ സമാധാനമുണ്ടായി.
അതുകൊണ്ടാണ്‌ ഞാൻ പറഞ്ഞത്‌
എല്ലാവരുടേയും അരയിൽ
കത്തിയുള്ള കാലത്തേ
ലോകത്ത്‌ സമാധാനമുണ്ടാവൂ എന്ന്.

OT:
കവിതകൾ സാധാരണയായി വായിക്കാറില്ല, കാര്യമായൊന്നും മനസിലാവാറില്ല എന്നതാണ്‌ സത്യം, എന്റെ കഴിവുകേടാണ്‌ കേട്ടൊ.