2009, ഏപ്രിൽ 14, ചൊവ്വാഴ്ച

പൂച്ചകളും നാലു കാലും.

പൂച്ചകൾ നാലുകാലിലേ വീഴൂ..
വിജയന്റേതായാലും രമേശന്റേതായാലും
നാലുകാലിലേ വീഴൂ
പലരീതിയിൽ പരീക്ഷിച്ചുനോക്കി..
മുകളിൽനിന്നു തല കുത്തനെ ഇട്ടുനോക്കി,
വശങ്ങളിലേക്കു വീശിയെറിഞ്ഞു.
എന്നിട്ടും നാലുകാലിലേ വീഴൂ.
ഒടുവിൽ,
കാലുകൾ നാലും ഛേദിച്ച്
മുകളിൽ നിന്ന് നാഴേക്കെറിഞ്ഞു.
അപ്പോൾ അവ വീണില്ല.
വായുവിൽ വാശിപിടിച്ച് തങ്ങിനിന്നു..

4 അഭിപ്രായങ്ങൾ:

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

ഈ പൂച്ചകള്‍ ഇല്ലാതാവുന്ന ഒരു കാലത്തിലേക്ക് എലികള്‍ കാത്ത് കാത്ത്... !
നന്നായി... അവസരോചിതം...

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

എന്ത് നല്ല നടക്കാത്ത സ്വപ്നം!
ഈ വീഴ്ചകള്‍ കൂടുതല്‍ ശക്തി പ്രപിക്കുന്നതല്ലേ കാണുന്നത്?
കയ്യടിക്കാന്‍ കാണികള്‍ ഉള്ളിടത്തോലാം ഇത് തുടരും...

പള്ളിക്കുളം.. പറഞ്ഞു...

നമ്മുടെ ആ എലിപ്പേടിയിലാണ്
ഓരോ പൂച്ചയും ജീവിക്കുന്നത്..

നന്ദി..

ദീപു പറഞ്ഞു...

ഈ വിജയനും രമേഷുമൊക്കെ കൂട്ടുകാരാണൊ? :)
മനോഹരമായി മാഷേ...ചിന്താപരം