2009, ഏപ്രിൽ 2, വ്യാഴാഴ്‌ച

തലയിണ....

സ്വപ്നങ്ങൾ നിറച്ച ഒരു ഭാണ്ടക്കെട്ടാകുന്നു തലയിണ...

ഉറങ്ങുമ്പോൾ സ്വപ്നങ്ങൾ ആരും അറിയാതെ തലയിലേക്ക് കയറുന്നു.

ഉണരുമ്പോൾ ഞാനൊന്നുമറിഞ്ഞില്ലേ എന്നമട്ടിൽ അവ

തലയിണയിൽ തിരികെക്കയറി ഉറക്കമാകും..

സ്വപ്നങ്ങൾ ഉറങ്ങുന്ന തലയിണ നെഞ്ചിലേക്ക് ചേർത്ത് മുറുകെപ്പുണർന്ന്

സ്വപ്നങ്ങളെ ഹൃദയത്തിലേക്ക് ആവാഹിക്കാൻ ഒരിക്കല്‍ ശ്രമിച്ചിട്ടുണ്ട് ഞാൻ..

അപ്പോള്‍ അവ ഉള്ളിലേക്ക് പ്രവഹിക്കുകയും

അവിടെയിരുന്നു വിങ്ങുകയും

പിന്നീട് ഹൃദയം പോട്ടിപ്പോകുമാറ് വികസിക്കുകയും ചെയ്തു..

അന്ന് ഞാന്‍ മനസ്സിലാക്കി,

സ്വപ്നങ്ങളെ ഉള്‍ക്കൊള്ളാന്‍ ഹൃയങ്ങള്‍ക്ക് ആവില്ലെന്ന്.....

4 അഭിപ്രായങ്ങൾ:

ബഷീര്‍ വെള്ളറക്കാട്‌ / pb പറഞ്ഞു...

കൊള്ളാം തലയിണ.
തലയിണയില്ലാതെ ഉറങ്ങാൻ ശ്രമിച്ചു പരാജയപ്പെട്ടു ഞാൻ

lakshmy പറഞ്ഞു...

കൊള്ളാം :)

hAnLLaLaTh പറഞ്ഞു...

...നിശ്ശബ്ദമായ്‌ എല്ലാം കേട്ടുറങ്ങുന്ന ചങ്ങാതിയാണ് തലയിണ...

ബിനോയ് പറഞ്ഞു...

ആദ്യമായാണ് ഇതുവഴി. നന്നായിട്ടുണ്ട് കവിതകള്‍ :)