2009, ഏപ്രിൽ 2, വ്യാഴാഴ്‌ച

മൈക്രോസ് ..

പെണ്ണ്...
************************
പെണ്ണായ് പിറക്കുകിൽ
വിണ്ണിൽ പിറക്കണം..
മണ്ണിൽ പിറക്കുകിൽ,
കൊത്തിപ്പറിച്ചിടും,
കൊല്ലും കുഴിച്ചിടും..
തെക്കേപ്പറമ്പിലെ
കക്കൂസ് തോടികളിൽ...
------------------------------------------------------
സുനാമി..
*************

കോമഡിഷോയ്ക്ക് താഴെ
രണ്ടുലക്ഷം മൃതദേഹങ്ങളും വഹിച്ച്
ഒരു സുനാമി വാർത്ത ഒഴുകി ഒഴുകി....
---------------------------------------------
മിന്നു..
**********

രാവിലെ സ്കൂളിൽ പോയ മിന്നുവിനെ
ഉച്ചക്കും കണ്ടില്ല..
വൈകിട്ടും കണ്ടില്ല..
ഇനി നോക്കാനൊരിടമില്ല...
ഒടുവിൽ , രാത്രിയിൽ
ഏഷ്യാനെറ്റ് ന്യൂസിൽ കണ്ടെത്തി..
അവനെ പോലീസ് തെരയുന്നുണ്ടത്രെ.
-----------------------------------------------------

പരിണാമം
*********

ഉടുതുണിയുടെ
പരിണാമ പാരമ്യതയില്‍
മനുഷ്യർക്ക്
പ്രകൃതിയുടെ ഒരു വാൽ
പുനർ പരിണമിക്കുമോ
ഡാർവ്വിൻ??!

8 അഭിപ്രായങ്ങൾ:

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

കൊള്ളാല്ലോ മൈക്രോസ്...
:)

സാപ്പി പറഞ്ഞു...

പുതിയ കവിത നന്നായിരിക്കുന്നു ... അഭിനന്ദനങ്ങള്‍... കമണ്റ്റ്ടിക്കണമെന്നുണ്ട്‌.. മോശായിട്ടൊന്നും പറയാനില്ലാട്ടോണ്ട്‌ മാത്രം വെറുതെ വിടുന്നു...

സാപ്പി പറഞ്ഞു...

daa change lay out...

hAnLLaLaTh പറഞ്ഞു...

....അക്ഷരപ്പൊരുള് കാക്കുന്ന കവിതകള്‍..

പാവപ്പെട്ടവന്‍ പറഞ്ഞു...

മനോഹരമായിരിക്കുന്നു

ചാണക്യന്‍ പറഞ്ഞു...

:)മിക്കവാറും പരിണാമത്തിനു വാലു മുളയ്ക്കും:):):):)

പള്ളിക്കുളം.. പറഞ്ഞു...

@ ചാണക്യൻ
:)

നൌഷാദ് പണിക്കാപുറം പറഞ്ഞു...

good
pls change lay out & add pics