2009, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

മൈക്രോസ് - 5 നഗ്നരായവരുടെ രാജ്യം.

ഒരിടത്തൊരിടത്ത് ഒരു രാജ്യമുണ്ടായിരുന്നു.
അവിടെ, ഒരിക്കല്‍ ഒരു രാത്രിയില്‍
തുണികളായ തുണികളൊക്കെ, 
അതായത്, വസ്ത്രങ്ങളായ വസ്ത്രങ്ങളൊക്കെ അപ്രത്യക്ഷമായി.
രാവിലെ ഉണര്‍ന്നപ്പോള്‍ ഒരാള്‍ക്കും വസ്ത്രമില്ല.
എവിടെയും  വസ്ത്രത്തിന്റെ ഒരു തുണ്ടുപോലുമില്ല
സ്ത്രീകളും പുരുഷന്മാരും മുക്കുമൂലകളില്‍ പരതി.
ഒരു തുണ്ടുപോലും  കിട്ടിയില്ല.
രാജ്യ തലസ്ഥാനത്തെ കോട്ടക്കു മുകളിൽ ഉയർത്തിയിരുന്ന പതാകപോലും കാണ്മാനില്ല.
വസ്ത്ര നിര്‍മാണ ശാലകള്‍ നിന്നിടം വലിയ കളിസ്ഥലം പോലെ കിടന്നു.
സ്ത്രീകളും പുരുഷന്മാരും  മുറികള്‍ക്ക് പുറത്തിറങ്ങാനാവാതെ വീര്‍പ്പുമുട്ടി.
വീര്‍പ്പുമുട്ടി വീര്‍പ്പുമുട്ടി മുറികള്‍ക്കുള്ളില്‍ മുതിര്‍ന്നവരെല്ലാം മരിച്ചുപോയി.
കുട്ടികള്‍ വീട് വിട്ടിറങ്ങി.
നാടും നഗരവും സ്വന്തമാക്കി
അങ്ങനെ നഗ്നരായവരുടെ രാജ്യമുണ്ടായി.
അങ്ങനെയിരിക്കെ കുറച്ചു കാലങ്ങൾക്കു ശേഷം ഒരു രാത്രിയിൽ
കോട്ടക്കു മുകളിലൂടെ ഒരു കോണകക്കീറ് പറന്നുവരുന്നത്
നഗ്നരായവരുടെ രാജ്യത്തെ പട്ടാളക്കാർ കാണാനിടയായി.
അവർ കലിപൂണ്ട് പടക്കോപ്പുകൾ കൂട്ടുകയും നിരവധി വെടിയുതിർക്കുകയും ചെയ്തു.
അന്നു മുതൽക്കാണത്രേ വസ്ത്രങ്ങളിൽ ഓട്ടകൾ വീഴാൻ തുടങ്ങിയത്

15 അഭിപ്രായങ്ങൾ:

ഫസല്‍ ബിനാലി.. പറഞ്ഞു...

ഓക്കെ, ഇനി മറ്റേ കഥ പറയൂ, ബട്ടന്‍സുണ്ടായ കഥ
ആശംസകള്‍.

SAMEER KALANDAN പറഞ്ഞു...

വളരെ മനോഹരമായിരിക്കുന്നു സുഹൃത്തേ.നല്ല ഭാവന.തുടര്‍ന്നും എഴുതുക.ആശംസകള്‍

നിഷാർ ആലാട്ട് പറഞ്ഞു...

നന്നായീട്ടുണ്ട് ,

തമിഴിൽ ഒരു ചൊല്ലുണ്ട്

എല്ലവരും തുണിയ്യില്ലതേ നടക്കുമ്പോൽ

നാം കോണകം കെട്ടിയാൽ കോമാളി

ആകുമെന്നു.

ആ വരിയാന്നു ഒർമ വന്നത്

(ചുമ്മ പറഞ്ഞതാ :) )

തുടര്‍ന്നും എഴുതുക.

അരുണ്‍ കരിമുട്ടം പറഞ്ഞു...

കൊള്ളാം
:)

ഭായി പറഞ്ഞു...

ഇതൊക്കെ എപ്പൊഴാ പള്ളീ നടന്നത് ശ്ശേ ഞാനിതൊന്നും അറിഞില്ലല്ലോ...!! ഇപ്പോഴെങ്കിലും എന്നെ അറിയിക്കാന്‍ തൊന്നിയല്ലൊ..ഹൊ..!!

Rafeeq Babu പറഞ്ഞു...

കഥകള്‍ക്കാണോ പഞ്ഞം.. അല്ലെ പള്ളിക്കുളം

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

മനോഹരമായ ഭാവന... കഥയും !
ഒരു ദാര്‍ശനിക മാനം.

പള്ളിക്കുളം.. പറഞ്ഞു...

@ ഫസൽ- ബട്ടൺസിന്റെ കഥ ഉടനെ ഉണ്ട്.
@സമീർ- നന്ദി
@നിഷാർ- ഏകദേശം അതു തന്നെ :)
‌@ അരുൺ- നന്ദി.
@ഭായി - നടന്നൂന്ന് പറഞ്ഞാ മതീലോ :)
@ പ്രവാസി - പിന്നല്ലാതെ..
@ ചിത്രകാരൻ- നന്ദി സന്ദർശനത്തിനും അഭിപ്രായത്തിനും.

സുശീല്‍ കുമാര്‍ പറഞ്ഞു...

കൊച്ചു കഥ വാചാലമാണ്‌. ഭാവുകങ്ങള്‍.

പള്ളിക്കുളം.. പറഞ്ഞു...

ധ്വനിപ്പിച്ചില്ല-ഒരു ആസ്വാദനം

അജ്ഞാതന്‍ പറഞ്ഞു...

പള്ളിക്കുളത്തിന് ധ്വനിപ്പിക്കാൻ കഴിതിരുന്നത്

Anil cheleri kumaran പറഞ്ഞു...

ഗംഭീരം.

ഷൈജൻ കാക്കര പറഞ്ഞു...

ഒരു വിസ കിട്ടിയാൽ അവിടെ ഒന്നു പോകാമായിരുന്നു.

ചുമ്മാ... ഒന്നും കാണാനല്ലട്ടൊ, ഏയ്‌ ഞാൻ ആ ടൈപ്പേ അല്ലാ..

Thasleem പറഞ്ഞു...

ആശംസകള്‍.

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

ഓഹോ അങ്ങനെയാണല്ലേ..
:)