ഇതു കഥയോ കവിതയോ ഒന്നുമല്ല. കുറും കവിതകളോ കഥകളോ വന്നുകൂടെന്നുമില്ല.
മൈക്രോസിന് ഒരിടം ഇല്ലാത്തതിനാൽ ഇത് കവിതയിലോ കഥയിലോ പോസ്റ്റിക്കൊണ്ടിരിക്കുന്നു. പലവകയിൽ ഇടാനും ഇഷ്ടമില്ല.
1. മുട്ടുവേലികൾ.
കുഞ്ഞിലേ വാപ്പാ പറയും..
മുട്ടുവേലിക്കപ്പുറം പോകരുത്
വഴിയിൽ പാഞ്ഞുവരുന്ന
കാറുണ്ട്, ജീപ്പുണ്ട്, സൈക്കിളുണ്ട്.
ചെറുപ്പത്തിൽ പറഞ്ഞു,
ദൂരെയെങ്ങും പോകരുത്
പിള്ളേരെപ്പിടുത്തക്കാരുണ്ട്.
ഇപ്പോ ഒരു കമ്പ്യൂട്ടർ വാങ്ങി
കണക്ഷൻ എടുത്തു തന്നിട്ടു പറഞ്ഞു:
ബൂലോകത്തെങ്ങും പോകരുത്.
ഇ. എ. ജബ്ബാറുണ്ട്,
സി. കെ. ബാബുവുണ്ട്,
പിന്നെയൊരുപ്പാപ്പയുണ്ട്; ഡാർവ്വിൻ!
2. ടാസ്ക് ബാർ
ടാസ്ക് ബാർ ഒരു മനസ്സുപോലെയാണ്.
ആത്മീയതയും, അനാശാസ്യങ്ങളും
വയറ്റുപ്പിഴപ്പിന്റെ വർക്ക് ഷീറ്റുകളും
സല്ലാപങ്ങളും വാൿപയറ്റുകളും
എല്ലാം ഒരുമിച്ച് മിനിമൈസ് ചെയ്യപ്പട്ട ഒരിടം.
3. ഒരമ്മ പെറ്റ റെയിൽവേയ്സ്
തീവണ്ടികളുടെ കൂവലെല്ലാം ഒരു പോലെ..
ഒരു പക്ഷേ ഒരമ്മ പെറ്റതാവാം.
റെയിൽവേ സ്റ്റേഷനുകളും അതിലെ ആരവങ്ങളും ഒരുപോലെ..
ഒരു പക്ഷേ ഒരമ്മ പെറ്റതാവാം.
റെയിൽ ചായയും
ചായ വിതരണക്കാരുടെ സ്വരവുമെല്ലാം ഒരുപോലെ..
ഒരു പക്ഷേ ഒരമ്മ പെറ്റതാണോ?
4. ബുക്ക് സ്റ്റാൾ
അടുക്കളയിൽ മീൻ വെട്ടുകയും സവാള അരിയുകയും ചെയ്യുന്ന
ഒരു ഭർത്താവിന്റെ കദന കഥയും,
വലതു വശത്ത് കുന്നുകൂടുന്ന കോസ്മോ പുസ്തകങ്ങൾ
കണ്ണാടിക്കു മുന്നിൽ മുഖം മിനുക്കുന്ന ഒരു ഭാര്യയുടെ സൌന്ദര്യ രഹസ്യവും
പിന്നെ സ്ത്രീ ശാക്തീകരണ ചരിത്രവും
തുറക്കാതെ തന്നെ പറഞ്ഞു തന്നു.
14 അഭിപ്രായങ്ങൾ:
സംഭാവനകൾ കൂമ്പാരമാകുമ്പോൾ
പരിപാടികൾ ഗംഭീരമാകുന്നു..
"ടാസ്ക് ബാർ" ഇഷ്ടമായി...
"ഇപ്പോ ഒരു കമ്പ്യൂട്ടർ വാങ്ങി
കണക്ഷൻ എടുത്തു തന്നിട്ടു പറഞ്ഞു:
ബൂലോകത്തെങ്ങും പോകരുത്.
ഇ. എ. ജബ്ബാറുണ്ട്,
സി. കെ. ബാബുവുണ്ട്,
പിന്നെയൊരുപ്പാപ്പയുണ്ട്; ഡാർവ്വിൻ!"
ഇ എ ജബ്ബാറിനെയും സി.കെ ബാബുവിനെയും ഡാര്വ്വിനെയും ഒക്കെ പഠിക്കട്ടേന്ന് കുട്ടികള്‍. :)
Hihihi...kollaatto..
ishtaayi.......................verenth parayaan............
ഞമ്മളും കണ്ടേ...
കവിതകളെല്ലാം ജോറ്...ഒരു കവിപെറ്റതുകൊണ്ടാണോ
nannavunundu
ആദ്യമേ പറയട്ടെ.ഇത് കവിത തന്നെ.പിന്നെ മീൻ വെട്ടുകയും സവാള അരിയുകയും ചെയുന്നത് നല്ലതാണ്.സൗന്ദര്യം വിലയിരുത്തലിന്റെ ഭാഗമാവുമ്പോൾ എങ്ങനെ മുഖം മിനുക്കാതിരിക്കും.
ശാന്ത കാവുമ്പായി പറഞ്ഞതിൽ സത്യമില്ലാതില്ല.
ഇത്തരം സത്യങ്ങൾ ഞങ്ങൽ ആണുങ്ങളുടെ അപ്രൂവലിനു വെക്കുന്നതാണു നിങ്ങൾ സ്ത്രീകളുടെ പ്രധാന പ്രശ്നം,.. :)
കമന്റിയ എല്ലാവർക്കും നന്ദി.
ഒരമ്മ പെറ്റ റെയിൽവേയ്സ് ഇഷ്ടമായി .....
കൊള്ളാം കേട്ടോ
Dear Blogger,
We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://thalayina.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
വെറുതെ വന്നതാണ്. കഥയോ കവിതയോ എന്ന് പിടി കിട്ടിയില്ല. പക്ഷെ വായിക്കാന്‍ രസമുണ്ട്. അതില്‍ കൂടുതലൊന്നും താങ്കളും പ്രദീക്ഷിക്കുന്നില്ലല്ലോ ? ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ