2009, സെപ്റ്റംബർ 16, ബുധനാഴ്‌ച

മൈക്രോസ്-2

മൈക്രോസ് -1 ഇവിടെ വായിക്കാം.

മരുഭൂമി

അയാൾ കുറെ നാളായി അവളെ പേടിപ്പിക്കുന്നു.
‘നിനക്കുവേണ്ടിയാണ് ഞാനീ മരുഭൂമിയിൽ കഷ്ടപ്പെടുന്നതെന്ന്..‘
ഇന്നലെ അവൾ അയാളോടുചോദിച്ചു:
‘ഞാൻ ആർക്കുവേണ്ടിയാ ഈ മരുഭൂമിയിൽ കഷ്ടപ്പെടുന്നതെന്ന് ‘
അതേതാടീ ആ മരുഭൂമിയെന്നയാൾ..
‘അടുക്കള’യെന്നവൾ..


ചാറ്റിംഗ്.

അയാൾക്ക് ചാറ്റിംഗ് ഒരു ഹരമായിരുന്നു.
ആദ്യമാദ്യം പെങ്ങളെപ്പോലെയെന്നൊക്കെ നമ്പരിട്ടു.
പിന്നെപ്പിന്നെ അക്ഷരങ്ങളിലൂടെ പ്രണയം തലക്കുപിടിച്ചു.
ഉറക്കവും ഊണും നഷ്ടപ്പെട്ടു.
ഒരുപാട് നിർബ്ബന്ധിച്ച ശേഷം ക്യാമറക്കു മുൻപിൽ വന്നു.
പെങ്ങൾ തന്നെയായിരുന്നു
..

9 അഭിപ്രായങ്ങൾ:

കണ്ണനുണ്ണി പറഞ്ഞു...

ഹഹ ചാറ്റിംഗ് ഇഷ്ടപ്പെട്ടു

Jayesh San / ജ യേ ഷ് പറഞ്ഞു...

ചാറ്റിങ്ങ് പറഞ്ഞ പോലെ ഒരു വീഡിയോ കണ്ടിരുന്നു. ലിങ്ക് നോക്കൂ...
http://www.youtube.com/watch?v=apliJsX0ql0
എന്തായാലും നന്നാകുന്നു മൈക്രോസ്

ചിന്തകന്‍ പറഞ്ഞു...

കൊള്ളാം :)

സിമി പറഞ്ഞു...

മരുഭൂമി ഇഷ്ടപ്പെട്ടു

mini//മിനി പറഞ്ഞു...

ഇത്തരം ചാറ്റിങ്ങ് ആളെ പറ്റിക്കാന്‍ വേണ്ടി അറിഞ്ഞുകൊണ്ട് ചിലര്‍ ചെയ്യാറുണ്ട്. നന്നായി.

പള്ളിക്കുളം.. പറഞ്ഞു...

ഇതിൽ കമന്റിയ എല്ലാവർക്കും നന്ദി.
വീണ്ടും വരിക.

ഗന്ധർവൻ പറഞ്ഞു...

:0)

കുളക്കടക്കാലം പറഞ്ഞു...

നന്നായി.

സാപ്പി പറഞ്ഞു...

പള്ളിക്കുളം.... മൈക്രോ വാക്യങ്ങള്‍ ഏറെ മനോഹരമാകുന്നു.... മരുഭൂമിയും ചാറ്റിംഗും..... അഭിനന്ദങ്ങള്‍.....