അവനൊരു സുന്ദരൻ PRADO..
വെള്ളാരം കണ്ണുള്ളവൻ
തലയെടുപ്പുള്ള തറവാടി
അവളോ,
ഒരു കറുമ്പി..
കുറുമ്പി..
അൽ ഐൻ മുതൽ ദുബായ് വരെ
മലർന്നടിച്ചങ്ങനെ കിടന്നു..
അവൻ അവളെ പ്രണയിച്ചു.. '
അവൾ അവനെയും..
പ്രണയം ഗതിവേഗമാർന്നു..
120..130..140..160.. KMPH
ഓ, PRADO! BRAVO..!!
ഇനിയുമൊരുവൾ
മെലിഞ്ഞവൾ..
യുവസുന്ദരി..
വഴിവക്കിൽ നിന്നവനെ നോക്കി..
അഹോ.. കാമാതുരം.
ഒറ്റക്കണ്ണിൽ ഒരു മിന്നലാട്ടം.
ഒരു കണ്ണിറുക്കൽ..
നടുറോട്ടിലെ ത്രികോണ പ്രണയത്തിന്
വില 500 ദിർഹം!!
8 അഭിപ്രായങ്ങൾ:
നടുറോട്ടിലെ ത്രികോണ പ്രണയത്തിന്
വില 500 ദിർഹം!!
:)
pallikkulam hihi
I dont understand
@സുജീഷ്,
ഇന്നലെ അൽ ഐൻ റോഡിലൂടെ ദുബൈക്കു വരുമ്പോൾ
റോഡരികിലെ റഡാർ ക്യാമറ ഒന്നു മിന്നി.
അതുകൊണ്ട് ഒരു സമാധാനത്തിനെഴുതിയതാ...
എന്റെ ദു:ഖം എനിക്കല്ലേ അറിയൂ..
നന്നായിരിക്കുന്നു ഈ കവിതയും,വിഷയവും
കാശ് കൊടുത്ത് വാങ്ങുന്ന പ്രണയം.കൊള്ളാം.
മൊത്തത്തില്‍ കാശ് പോയീന്ന്... :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ