2009, ഒക്‌ടോബർ 14, ബുധനാഴ്‌ച

മൈക്രോസ് - 4 , വേഡ് വേരിഫിക്കേഷൻ


ഇതു കഥയോ കവിതയോ ഒന്നുമല്ല. കുറും കവിതകളോ കഥകളോ വന്നുകൂടെന്നുമില്ല.
മൈക്രോസിന് ഒരിടം ഇല്ലാത്തതിനാൽ ഇത് കവിതയിലോ കഥയിലോ പോസ്റ്റിക്കൊണ്ടിരിക്കുന്നു. പലവകയിൽ ഇടാനും ഇഷ്ടമില്ല.



വേഡ് വേരിഫികേഷൻ


കൊള്ളാമെന്നെഴുതി കമന്റാൻ പോയപ്പൊ
ദാണ്ടെ കിടക്കുന്നു വേഡ് വേരിഫികേഷൻ
'കൊള്ളില്ല!' (kolliLLa)


‘നന്നായിരിക്കുന്നു‘ എന്നു കമന്റാനൊരുങ്ങുമ്പോഴുണ്ട്
‘സോപ്പിംഗ്‘ (SOAPING) വളഞ്ഞുപുളഞ്ഞങ്ങനെ..


മറ്റൊരിക്കലാണെങ്കിൽ ഒരു മുട്ടൻ തെറി.


മുഴക്കോൽ


കവിതകൾക്കൊരു അളവുണ്ട്..
കഥകൾക്കും...
ഒരു വിൻ‌ഡോയും പിന്നെ സ്ക്രോൾ വീലിന്റെ നാലിലൊന്നും കവിതകൾക്ക്.
ഒരു വിൻ‌ഡോയും മൂന്നര സ്ക്രോൾ വീലും കഥകൾക്ക്..
ബ്ലോഗൻ കവികളേ കഥാകാരന്മാരേ ആ മുഴക്കോലൊന്നു കടം തരുമോ?


network printer/


ട്രേയിൽ പേപ്പറില്ലെന്നു പറഞ്ഞു.
വെച്ചു.
പേപ്പർ തെരഞ്ഞെടുക്കുവാൻ പറഞ്ഞു
തെരഞ്ഞെടുത്തു.
പാസ്‌വേഡ് കൊടുക്കാൻ പറഞ്ഞു.
കൊടുത്തു.
ഫയൽ തെരഞ്ഞെടുക്കാൻ പറഞ്ഞു.
എടുത്തു.
എന്തൊക്കെയോ പിന്നെയും ചോദിച്ചു.


ഒടുവിൽ ഒടുക്കത്തെ ചോദ്യം വന്നു:


“Are you sure you want to print this file?"


'ok' യിൽ അമർത്തുമ്പോൾ കൈ തരിച്ചു.



15 അഭിപ്രായങ്ങൾ:

പള്ളിക്കുളം.. പറഞ്ഞു...

ബൂലോകത്തെ സൃഷ്ടികൾ മാത്രമല്ല പുറം ലോകത്തെ സൃഷ്ടികളും ചില പ്രത്യേക തൂക്കവും അളവും പാലിക്കുന്നതായി കണ്ടുവരുന്നുണ്ട്.. :)

തിരൂര്‍ക്കാരന്‍ പറഞ്ഞു...

ആശാരിയുടെ കയ്യിലെ അളവുകോലോ അതോ കോടതിയിലെ കണ്ണുകെട്ടിയ രൂപത്തിന്റെ ത്രാസോ? ഏതാണ്‌ മാനദണ്ഡം ?

Jayesh/ജയേഷ് പറഞ്ഞു...

nannaakunu micros

അജ്ഞാതന്‍ പറഞ്ഞു...

നന്നായിട്ടുണ്ട് ട്ടോ.....
ഭാഗ്യത്തിന് soaping എന്ന് വേരിഫിക്കേഷന്‍ വന്നില്ല.....
ഭാഗ്യം..വേഗം താങ്ങട്ടെ.....

Bijoy പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Rafeeq Babu പറഞ്ഞു...

അങ്ങനെയെങ്കില്‍ ഹംസകുഞ്ഞു കൊച്ചപ്പയുടെ(കവിത) അളവ് മുഴുവന്‍ തെറ്റാണല്ലോ.. പത്തു പ്രാവശ്യം സ്ക്രോള്‍ ചെയ്തിട്ടാ അവസാനം കണ്ടത്.. മെസ്സരിയുടെ അളവുകോല്‍ മാറ്റിക്കോ എന്റെ പള്ളിക്കുളം..

Jenshia പറഞ്ഞു...

കൊള്ളാം ഈ കുഞ്ഞു കവിത...

പള്ളിക്കുളം.. പറഞ്ഞു...

തിരൂർകാരാ..
കളിച്ചു കളിച്ച് കോടതിയിലെ ഗാന്ധാരിയെപ്പിടിച്ചായോ കളി?
കോടതിയലക്ഷ്യമാണോ ലക്ഷ്യം?.. ഹ്മ്

@പ്രവാസി,
കൊച്ചാപ്പായല്ലേ.. അങ്ങനെ അളവൊന്നും വെച്ചില്ല.

@ ജയേഷ്, ജൻഷിയ, കൊച്ചു തെമ്മാടി
അഭിപ്രായങ്ങൾക്ക് നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

micros nannavunund,baavugangal

Deepa Bijo Alexander പറഞ്ഞു...

വായിക്കാൻ രസമുള്ള കവിതകൾ....കൊള്ളാം

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

നൂതന യുഗത്തിലെ എഴുത്ത്‌ ഇതൊക്കെയാവുമ്പോ വായനക്കാരനും ചില തയ്യാറെടുപ്പൊക്കെ വേണ്ടേ.... :):):)

പള്ളിക്കുളം.. പറഞ്ഞു...

@സന്തോഷ് പല്ലശ്ശന,
നൂതന കവിതകൾക്ക് ഒരു തയാറെടുപ്പൊക്കെ നല്ലതാ..
മൈ മൈക്രോസിന് അതു വേണ്ടെന്നു തോന്നുന്നു.. :)
@ദീപ,
നന്ദി. സ്ഥിരമായ വായനകൾക്ക്..

Vinodkumar Thallasseri പറഞ്ഞു...

ക്മണ്റ്റിടുമ്പോള്‍ കൈ തരിക്കുന്നുണ്ട്‌. 'കൊള്ളാം' എന്നായാല്‍ സോപ്പിംഗ്‌ ആവുമോ? 'മനസ്സിലായില്ല' എന്നായല്‍ കവിത വായിക്കാന്‍ കൊള്ളാത്തവനെന്ന്‌ പേര്‍ദോഷം കേള്‍ക്കുമോ?

പള്ളിക്കുളം.. പറഞ്ഞു...

@ തല്ലശ്ശേരി - ഹഹഹ..

അജ്ഞാതന്‍ പറഞ്ഞു...

പ്രിയ സഹോദരാ

എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിച്ചു അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി രേഖപ്പെടുത്തുന്നു . ഇവിടെ ഒരു തുടക്കക്കാരി മാത്രമായ എനിക്ക് താങ്കളുടെ വിലയേറിയ ഉപദേശങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും എന്നും ഒരു വഴികാട്ടിയാകും എന്ന് പ്രതീക്ഷിക്കുന്നു