2012, ജനുവരി 20, വെള്ളിയാഴ്‌ച

ഇ-മെയിൽ വെരിഫിക്കേഷൻപേര്?
അബ്ദുൽ റഹ്മാൻ.
.
ഹ്മ്.. gmail ഐഡിയാണല്ലേ..?

അതേ സാർ.

ഹ്മ്.. പാസ്‌വേഡ് intelligent25, അല്ലേ..


അതേ സാർ..

ഇതിൽ നിന്ന് സിമിക്ക് ചില മെയിലുകൾ പോയതായി കാണുന്നല്ലോ?

അയ്യോ സാർ..അത്..

അത്?

സാർ അത് എന്റെ ഇളേമ്മാടെ മോളാ.. സിമി. ഇപ്പൊ ദുബായിലാ. അവൾക്ക് അയച്ച മെയിലുകളാ..

ഓഹോ.. അപ്പോ അന്തർദ്ദേശീയ ബന്ധമാണല്ലേ? നാളെ ലോക്കൽ സ്റ്റേഷനിൽ ഹാജരാകണം..അതെന്താടാ ആ ഇരിക്കുന്നെ? ജെലാറ്റിൻ സ്റ്റിക്ക് ആണോ?

അയ്യോ, അല്ല സാർ.. അത് എന്റെ ഉപ്പാപ്പാന്റെ വാക്കിംഗ് സ്റ്റിക്കാ.

6 അഭിപ്രായങ്ങൾ:

ഫസല്‍ ബിനാലി.. പറഞ്ഞു...

ശക്തമായ ഒരു ആക്ഷേപ പ്രതിഷേധത്തിന്‍ സ്കോപ്പുമായി തുടങ്ങി, പക്ഷെ പെട്ടന്ന്‍ നിര്‍ത്തിയാതെന്തെ ?

ഫിയൊനിക്സ് പറഞ്ഞു...

പ്രതീക്ഷിച്ചപോലെ ക്ലിക്കിയോ?

ഫിയൊനിക്സ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sherriff kottarakara പറഞ്ഞു...

എവിടെ ആയിരുന്നു കുറച്ച് കാലം? ആളെ കാണാനില്ലെന്ന് പറഞ്ഞ് പോസ്റ്റിടാന്‍ ഞാന്‍ ഒരുങ്ങുകയായിരുന്നു.
തിരിച്ച് വരവു അസല്‍ പ്രതികരണവുമായി....ആശംസകള്‍.

സുബൈദ പറഞ്ഞു...

പെണ്ണിനെയിത്രക്കടിച്ചമര്‍ത്തുന്ന കൂട്ടര്‍ ഭൂമി മലയാളത്തിലുണ്ടല്ലോ...!!

ഈ ലിങ്ക് ഇവിടെ ചേര്‍ത്തതില്‍ താല്‍പര്യമില്ലെങ്കില്‍ ഡിലിറ്റ് ചെയ്യുമല്ലോ

G.MANU പറഞ്ഞു...

:)