2010, മാർച്ച് 28, ഞായറാഴ്‌ച

വിമാനത്തിലെ ബോംബ്കുഞ്ഞു കുഞ്ഞു മൈക്രോ കഥകൾ..

വിമാനത്തിലെ ബോംബ്:
വിമാനത്തിൽ ബോംബുവെച്ച രാജശേഖരൻ നായർ പിടിയിലായി.
കൂടുതൽ തെളിവുകൾക്കായി തുണിയഴിച്ചു പരിശോധിച്ചെങ്കിലും
ഭീകരവാദിയെന്നു തെളിയിക്കുന്ന ‘തുമ്പ്’ ഇതുവരെ കണ്ടെത്തിയിട്ടില്ല.
*******************************************************************
സൃഷ്ടി:
ഭാര്യ പ്രസവ വേദനകൊണ്ട് പുളഞ്ഞു..
സഹിക്കാനാവാതെ നിലവിളിച്ചു.
സൃഷ്ടിപ്പിന്റെ മഹാവേദന..
ഒടുവിലൊരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു..
വന്നവരും പോയവരുമൊക്കെ ഭർത്താവിന്
കൈകൊടുത്തു പറഞ്ഞു:
കൺഗ്രാജുലേഷൻസ്..“
**********************************

21 അഭിപ്രായങ്ങൾ:

പട്ടേപ്പാടം റാംജി പറഞ്ഞു...

തുമ്പ്‌ കിട്ടിയിട്ടുണ്ടാകും. അവര്‍ പറയാതിരിക്കുന്നതാണ്.

ഇല്ലല്ലോ ....ന്‍റെ പ്രൊഫസറെ.

ആരാന്‍റെ ഭാര്യ കരഞ്ഞല്ലോ...

പള്ളിക്കുളം.. പറഞ്ഞു...

പട്ടേപ്പാടം റാംജീ.. ചുമ്മാ തുമ്പുകിട്ടിയിട്ട് കാര്യമില്ല. തുമ്പില്ലാത്ത തുമ്പ് കിട്ടണം. :)

തുമ്പിനെപ്പറ്റി ചിലത് ഇവിടെയും ഉണ്ട്.

naaz പറഞ്ഞു...

തുംബില്ലാത്തവന്മാരാണല്ലോ ലോകത്തില്‍ ഉള്ള കലാപങ്ങളും ബോംബു സ്ഫോടനങ്ങളും നടത്തുന്നത്?? അപ്പൊപ്പിന്നെ തുംബില്ലാത്തവന്‍ ചെയ്താല്‍ അതിന്റെ തുമ്പ് പല തുംബില്ലാത്തവരിലേക്കും നീളില്ലേ? ഇതിനു തുംബുള്ളവരെ എന്തിനാ തുംബില്ലാത്തവര്‍ പഴിക്കുന്നെ? തുംബില്ലാത്തവര്‍ മര്യാദ രാമന്മാരാനെന്നു ഒരു തുംബില്ലാത്തവനെങ്കിലും പറയാന്‍ കഴിയുമോ?

പള്ളിക്കുളം.. പറഞ്ഞു...

ന്റെ പുന്നാര നാസേ അനക്കുള്ള മറുപടി ഞമ്മള് ദാണ്ടിവ്ടെ പറഞ്ഞ് കയ്ഞ്ഞ്.

naaz പറഞ്ഞു...

ന്റെ ഉസ്ക്കൂളെ, ഇയ്യ്‌ എന്ത് പരയിന്നൂന്ന പറേനെ? ഞമ്മള് ശോദിചേന് ഉത്തരം പറയീന്‍....
തുംബില്ലാത്തവരൊക്കെ വെറും തുംബിയാന്നു ഇങ്ങള്‍ക്ക്‌ പറയാവോ മനുഷേനെ?

പള്ളിക്കുളം.. പറഞ്ഞു...

ഒരു കാര്യം വിസ്മരിക്കരുത്. ഓരോ സ്ഫോടനങ്ങൾ നടക്കുമ്പോഴും സംശയത്തിന്റെ കഥകളും കെട്ടുകഥകളും ഒരു സമുദായത്തിനു മുകളിൽ ഇടിവെട്ടി പെയ്തുകൊണ്ടിരിക്കുകയായിരുന്നു. ലൌ ജിഹാദ് പോലെയുള്ള കള്ളത്തരങ്ങളുടെ വെള്ളപ്പൊക്കത്തിലായിരുന്നു മുസ്ലിം സമുദായം. മാലേഗാവും നന്ദേഡും മക്കാ മസ്ജിദുമൊക്കെ ആദ്യം കവരാൻ ശ്രമിച്ചത് മുസ്ലിം സ്വത്വബോധത്തെയായിരുന്നു. ഒരു കർക്കരെ ഇല്ലായിരുന്നെങ്കിൽ മുസ്ലിം അക്കൌണ്ടിൽ വരവുവെക്കുമായിരുന്നു അവയൊക്കെയും. ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ താടിവെച്ചവനെ കൂട്ടിൽ കയറ്റി നിർത്തിയ മാധ്യമങ്ങളാണ് നിങ്ങളിലും എന്നിലും മുസ്ലിം പേടി നിറച്ചത്. ഇവിടെയാണ് ന്യായമായും ന്യൂനപക്ഷത്തിന്റെ സംശയം. സ്ഫോടനങ്ങൾക്കു പിന്നിൽ ആരാണ്? ഇത് മുസ്ലിം ഭീകരതയാണോ? ഹൈന്ദവ ഭീകരതയാണോ? അതോ ഒരു സങ്കരയിനപരിപാടിയാണോ? ഈ ഹെഡ്ലിയും ഇഡ്ലിയുമൊക്കെ ആരാണ്? എന്തിനിവിടെ വന്നു? എന്തുകൊണ്ട് ലോകമെമ്പാടും ഒരേ കാലയളവിൽ ഒരേ അനുപാതത്തിൽ നിങ്ങൾ പറയുന്ന മുസ്ലിം ഭീകരത ഉയർന്നു വന്നു? ഇക്കാലത്തിനു മുമ്പും മുസ്ലിങ്ങൾ ഈ രാജ്യത്ത്, ഈ ലോകത്ത് ഉണ്ടായിരുന്നില്ലേ? സി.ഐ.എയുടേ പേര് എന്തുകൊണ്ട് ഇടക്കൊക്കെ കേൾക്കേണ്ടി വരുന്നു? ഇത്തരം ആയിരം ചോദ്യങ്ങളുണ്ട് സുഹൃത്തേ.

naaz പറഞ്ഞു...

പള്ളിക്കൂടം,

താങ്കളുടെ അവകാശവാദങ്ങളോട് ഒരു രീതിയിലും യോജിക്കാന്‍ വയ്യ. വിചിത്രവാദങ്ങള്‍ താങ്കളില്‍ നിന്ന് ഉയരുന്നത് താങ്കളുടെ മത രാഷ്ട്രീയം കൊണ്ട് മാത്രമാണ്. അത് മാറ്റി പൊതു ചിന്ത ഉണ്ടായാല്‍ താങ്കള്‍ക്കും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും ഒക്കെ നല്ലത് വരും.

ഞാന്‍ പറഞ്ഞിരുന്നു,
മുസ്ലീങ്ങളുടെ ശത്രു തീവ്രവാദികളായ മുസ്ലീങ്ങള്‍ മാത്രമാണ്.. അവരെ എതിര്‍ക്കാതെ താങ്കള്‍ ചെയ്യുന്നത് അത്തരക്കാര്‍ക്കു സൌജന്യങ്ങള്‍ കൊടുക്കുകയാണ്. മറ്റാരെ എങ്കിലും ഭീകരതയ്ക്ക് കുറ്റം പറഞ്ഞാല്‍ അതിനു യാധാര്ത്യവുമായി ഒരു ബന്ധവും ഉണ്ടാകില്ല. ബാക്കി ഒക്കെ താങ്കളുടെ ഇഷ്ട്ടം.

ശുഭരാത്രി..

shiva പറഞ്ഞു...

അണ്ണാ..

തുമ്പില്ലാത്തവരെ പേടിക്കാതെ വേറെ വഴി ഇല്ല.. മതപ്രാന്തു എല്ലാവര്ക്കും തലയ്ക്കു പിടിച്ചാല്‍ പിന്നെ ഇതില്‍ ആരെ വിശ്വസിക്കാം എന്ന് എങ്ങനെ തിരിച്ചറിയാം എന്നൊന്ന് പറയാമോ?

സാമാന്യ ബുദ്ധിയില്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള വാദങ്ങള്‍ ആയി മുസ്ലീങ്ങള്‍ വരുമ്പോള്‍ നിങ്ങടെ ഇടയില്‍ ബോധമുള്ള ഒരു കുഞ്ഞു പോലും ഇല്ലേ എന്ന് ചോദിച്ചു പോകുന്നു. തൊടുപുഴയില്‍ കണ്ടില്ലേ? ഒരു ചെറിയ വിഷയത്തില്‍ പ്രാന്ത് പിടിച്ച ജനക്കൂട്ടം!! ഇങ്ങനെ ഒക്കെ മറ്റു സമൂഹം കൂടി തുടെങ്ങിയാല്‍ പിന്നെ?

ഇസ്ലാം മതത്തിന്റെ കുഴപ്പമാണ് ഇതൊക്കെ എന്നും സാധാരണ ജനം ധരിച്ചാല്‍ എങ്ങനെ കുറ്റം പറയാന്‍ കഴിയും അണ്ണാ? മത വിചാരം അല്ലാതെ നിങ്ങളില്‍ പൊതു ചിന്ത ഉള്ള ആരുണ്ട്‌?

ഇസ്രായേലില്‍ ഇടയ്ക്കിടയ്ക്ക് വാണം വിടാതിരുന്നാല്‍ അവര്‍ അക്ക്രമണം നടത്തുമോ? ചാവേറുകള്‍ മാത്രമേ രാഷ്ട്രീയ പരിഹാരത്തിന് ഉള്ളു?
അമേരിക്കക്കിട്ടു പണി കൊടുക്കാതിരുന്നാല്‍ അഫ്ഗാനില്‍ അവര്‍ പണിയുമായിരുന്നോ? ഇറാക്കിന്റെ കാര്യം പറയേണ്ട, അതിനെ അനുകൂലിക്കുന്നില്ല. ഗോദ്ര്യയില്‍ മുസ്ലീം പ്രാന്തന്മാര്‍ ഹിന്ദുക്കളെ ചുട്ടു കൊന്നതുകൊണ്ടാല്ലേ തിരിച്ചു പണി കിട്ടിയത്? എന്തിനു മാറാട്ടും അവസാനം വികാരം പ്രകടിപ്പിച്ചത് നിങ്ങളല്ലേ?

ലിസ്റ്റ് നീളും നിര്ത്തുന്നു

പള്ളിക്കുളം.. പറഞ്ഞു...

>>> തൊടുപുഴയില്‍ കണ്ടില്ലേ? ഒരു ചെറിയ വിഷയത്തില്‍ പ്രാന്ത് പിടിച്ച ജനക്കൂട്ടം!! ഇങ്ങനെ ഒക്കെ മറ്റു സമൂഹം കൂടി തുടെങ്ങിയാല്‍ പിന്നെ? <<<

അതിനു താനെന്തിനാടോ ഇത്ര പ്രകൊപിതനവുന്നത്? :)

അപ്പൊകലിപ്തോ പറഞ്ഞു...

അച്ചായനു മത നിന്ദയുമായി വരാം. മുസ്ളിം പ്രതികരിച്ചു കൂട.

ഇസ്രായീലിനു മുസ്ളികളെ തല്ലിയോടിച്ച്‌ രാജ്യമുണ്ടാക്കാം. മുസ്ളിം കല്ലെറിഞ്ഞു കൂടാ.

മുസ്ളിം പെണ്‍ കുട്ടിയെ രാമണ്റ്റെ നഗ്നരായ കര്‍സെവ സന്യാസികള്‍ക്ക്‌ എം.6 ബോഗിയില്‍ വലിച്ച്‌ കയറ്റി പീഡിപ്പിക്കാം , (ബോഗി കത്തിച്ചത്‌ ആരാണെന്ന്‌ ഉടനെ തെളിയും) മുസ്ളിംകള്‍ക്ക്‌ ഒച്ച വെച്ചൂടാ..

ഇതെല്ലാം കാണിക്കുന്നവര്‍ മഹാന്‍മറും സഹിഷ്‌ണുക്കളും തങ്കക്കുടങ്ങളും. പ്രതികരിച്ചാല്‍ മുസ്ളിംകള്‍ തീവ്രവാദികളും. എത്ര നല്ല നാമം. മുസ്ളിംകള്‍ അഭിമാനിക്കുകതന്നെ വേണം.

ഈ ചെറ്റകളുടെ ഇടയില്‍, ഈ കൂട്ടിക്കൊടുപ്പുകാരുടെ ഇടയില്‍, ഒരു തീവ്രവാദിയായിരിക്കുക തന്നെയാണു ഭേദം.

Manoraj പറഞ്ഞു...

ആദ്യത്തേത്‌ തുൻപ്‌ കിട്ടുമ്പോൾ അറിയിക്കണേ.. രണ്ടാമത്തെത്‌ നോ കമന്റ്സ്‌ മാഷേ.. (സന്ദേശം സിനിമയിലെ ശ്രീനിവാസൻ പറയുമ്പോലെ തൊടുപുഴയെ കുറിച്ച്‌ മിണ്ടരുത്‌...) മൂന്നാമത്തെത്‌.. സൂപ്പർ... ചിന്തിക്കേണ്ട കാര്യം.. ഹ..ഹ..

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

തുമ്പില്ലാത്തവന്‍!!! :))

mini//മിനി പറഞ്ഞു...

ഒന്നും രണ്ടും ഞാൻ മിണ്ടുന്നില്ല. മൂന്നമത്തത് മിണ്ടാതിരുന്നാൽ പറ്റില്ല; കൺഗ്രാജുലേഷൻ എന്ന ഒരു വാക്കും പത്ത് മാസം ചുമന്നവൾക്ക് കിട്ടില്ലല്ലൊ? അത് അവളുടെ കടമയായതു കൊണ്ടാവും.

Faizal Kondotty പറഞ്ഞു...

:)
Nice way of writing with current affairs..! Keep it up..!

ഇസ്മായില്‍ കുറുമ്പടി ( തണല്‍) പറഞ്ഞു...

ഉഗ്രന്‍ പോസ്റ്റ്‌
ആക്ഷേപഹാസ്യം ഇങ്ങനെ വേണം
മുന്‍ വിധിക്കാരെ തിരുത്താന്‍ കഴിയില്ല
പാട്ടിനു വിടുക
സത്യം എന്തെന്ന് അവര്‍ക്ക് തന്നെ അറിയാം.

ഇനി മൂന്നാമതെതിനു കമന്റ്-
"അടികൊള്ളാന്‍ ചെണ്ട, കാശുവാങ്ങാന്‍ മാരാര്‍"

എന്നാല്‍ താന്കള്‍ ഇതാണോ ഉദേശിച്ചത്:
" ബോംബു വെക്കുന്നവന്‍ A, പഴി കേള്‍ക്കുന്നത് B, മുതലെടുക്കുന്നത് C"

ഭായി പറഞ്ഞു...

1)തുംബ് അല്ലേ കിട്ടുക?!! അല്ലേ :-)
2)പ്രൊഫസറിന്റെ മോനേ...
3)ഭാര്യയെ കരയിപ്പിച്ചതിന് കൺഗ്രാജുലേഷൻസ്.

പള്ളിക്കുളം.. പറഞ്ഞു...

@ ഭായി :)

കമന്റിയ എല്ലാവർക്കും നന്ദി.

CKLatheef പറഞ്ഞു...

>>> ഭീകരവാദിയെന്നു തെളിയിക്കുന്ന ‘തുമ്പ്’ ഇതുവരെ കണ്ടെത്തിയിട്ടില്ല.<<<

കഥയില്‍ ഒരു ചെറിയ തിരുത്തുണ്ട്. കഥയില്‍ ചോദ്യമല്ലേ അനുവദിക്കാത്തതുള്ളൂ.

ഭീകരവാദിയല്ലെന്ന് തെളിയിക്കുന്ന തുമ്പ് കണ്ടെത്തി എന്നല്ലേ വേണ്ടത്. പത്രറിപ്പോര്‍ട്ടും അതിനനുസരിച്ചായിരുന്നു. ഏതായാലും കഥ നന്നായിരിക്കുന്നു.

»¦മുഖ്‌താര്‍¦udarampoyil¦« പറഞ്ഞു...

ഞാനൊന്നും പറയുന്നില്ല.
ജമ്പനെയും ‘തുമ്പ‘നെയും വിളിക്കാൻ ആളെ വിട്ടിട്ടുണ്ട്.

Malayalam Blog Directory പറഞ്ഞു...

List your blog for FREE in Malayalam Blog Directory Powered By Malayalam Songs

Sameer Thikkodi പറഞ്ഞു...

I thought it was to promote some thing to read.. any way that link has been deleted...

thanks