2010, ജനുവരി 12, ചൊവ്വാഴ്ച

മാ ഫക്കർ..

ഈ പോസ്റ്റും തലക്കെട്ടും കാര്യമറിയാത്തവര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാം. കവിതയിലെ ലിങ്കുകളിൽ ക്ലിക്കി സംശയ നിവൃത്തി വരുത്തേണ്ടതാണ്.
അയാൾക്ക് ഒന്നും അറിയില്ലായിരുന്നു..
ബ്ളോഗിന്റെ ഊടുവഴികളിലൂടലയുമ്പോൾ
വഴിതെറ്റി ഒരു തെരുവിൽ എത്തിച്ചേർന്നു.
ദൈവത്തെ തെറിപറയുന്ന ഒരു ലേലച്ചന്തയായിരുന്നു അത്.
അവിടുത്തെ അഴുക്കു ചാലുകളെപ്പറ്റി അയാൾ അവരോടു ചോദിച്ചു.
ഒരു ചന്തപ്പയ്യൻ അയാളോട് അരുതെന്ന് ആംഗ്യം കാട്ടി.
തെളിനീരൊഴുകുന്ന നീരുറവകളാണവയെന്നും
ഇതിന്റെ സുഗന്ധം ആസ്വദിക്കുവാൻ നീ ഇവിടെ
എന്തിനു വന്നു എന്നും അവർ ആക്രോശിച്ചു..
ക്വാണ്ടം ഫിസിക്സിന്റെ കണികകളിൽ ദൈവത്തെ ദർശിച്ച
വേദാന്തികളായിരുന്നു അവർ.
അവരുടെ ദൈവം ഒരു തന്മാത്രയോളം ചെറുതായിരുന്നു.
അയാൾ അവിടെ ഭാഷയുടെ പരിമിതിയിൽ കണ്ണീർ വാർത്തു.
ഒടുവിൽ അവരുടെ വേദവാക്യം അവതരിച്ചു..

മാ.. ഫക്കർ. (ഫക്കറേ അരുത്!!)

‘ചിന്ത’ നിറയെ പുരുഷാരമുണ്ടായിരുന്നിട്ടും
അവരാരും കേൾക്കാത്തൊരശരീരിയായി..
മാ ഫക്കർ!!
മാ ഫക്കർ!!
എന്ന് ആ വാക്യം മുഴങ്ങിക്കൊണ്ടിരുന്നു..

(അടുത്ത ബ്ലോഗേഴ്സ് മീറ്റിന് അനുവദിക്കുമെങ്കിൽ ആലപിക്കാൻ ഒരുക്കിയ കവിത)

26 അഭിപ്രായങ്ങൾ:

പള്ളിക്കുളം.. പറഞ്ഞു...

ലോകത്തു നടക്കുന്ന സകല വൃത്തികേടുകളെയും നമുക്കുമുന്നിലേക്ക് നിരത്തി നമ്മെ സംസ്കരിക്കാൻ ശ്രമിക്കുന്ന നല്ല ബ്ലോഗേഴ്സ് പോലും ഇത്തരം ‘ബൂലോക വൃത്തികേടുകൾക്കെതിരെ’ ഒരക്ഷരം പോലും പറയാത്തതിൽ തീർത്തും പ്രതിഷേധമുണ്ട്.

പള്ളിക്കുളം.. പറഞ്ഞു...

ബ്ളോഗിൽ പോസ്റ്റുകൾ ഇടുമ്പോൾ അതു വായിക്കുന്നവർക്ക് സംശയങ്ങളുണ്ടാവുന്നതും അത് ചോദിക്കുന്നതും ബ്ലോഗുനടപ്പാണ്. കമന്റ് ബോക്സ് തുറന്നു വെക്കുകയും എന്നാൽ അതിൽ കമന്റുകൾ ഇടുന്നവരെ തെറിപറയുകയും ചെയ്യുക എന്നത് എത്രത്തോളം ശരിയാണ്. യുക്തിവാദികൾ മറ്റാർക്കുമില്ലാത്ത ഒരു അമിത സ്വാതന്ത്ര്യം കയ്യാളുന്നുവെന്ന് തോന്നാറുണ്ട്. അവർക്ക് ആരെ വേണമെങ്കിലും ഏത് പുണ്യപുരുഷനേയോ ഏതു മതത്തിലെ ദൈവത്തിനേയോ, മുഹമ്മദിനേയോ യേശുവിനേയോ ആരെ വേണമെങ്കിലും ഏതു വൃത്തികെട്ട വാക്കും ഉപയോഗിച്ച് തെറി പറയാം. ഒരു പക്ഷേ മറ്റാരും ചെയ്യാൻ മടിക്കുന്ന ഒരു കർത്തവ്യമാണിത്. പക്ഷേ ഈ ബൂലോകത്ത് കറങ്ങുന്ന വിവിധ മതസ്ഥരായിട്ടുള്ളവർ ആരും അത് കാര്യമാക്കാറില്ല. കപടയുക്തിവാദികളുടെ ആരോപണമാണെന്നതുകൊണ്ടാണത്. പക്ഷേ കമന്റിടുന്നവന്റെ തള്ളക്കും തലവഴിക്കും വിളിക്കുന്ന സംസ്കാരം അഗ്രഗേറ്ററുകളിലൂടെ കടന്നുവരാൻ പാടില്ല. അശ്ലീലം പറയുന്ന ബ്ലോഗേഴ്സിനുള്ള വേദി വേറെയാണ്. കൊച്ചുപുസ്തകമെഴുത്തിന്റെ ഭാഷ ബൂലോകത്ത് പ്രയോഗിക്കുന്നതിനെ പ്രതിരോധിച്ചേ തീരൂ.

ചാണക്യന്‍ പറഞ്ഞു...

!

ബീമാപള്ളി / Beemapally പറഞ്ഞു...

ബാബുവിന്റെ പോസ്റ്റിനു മറുപടി കമന്റ്സായി നല്‍കിയിട്ടും ആ സഹോദരന്‍ അത് അംഗീകരിച്ചില്ല.

അദ്ദേഹത്തിന്‍റെ പോസ്റ്റില്‍ ഇപ്പൊ ഉള്ളത് അദ്ദേഹത്തിനെ അനുകൂലിക്കുന്ന കമന്റ്സുകള്‍ മാത്രം.

അസഹിഷ്ണത പുലര്‍ത്തുന്നത് ഭീരുത്വമാണ്...താലിബാന്‍പ്പോലും ഇത്തരം ആള്‍ക്കാരേക്കാളും ഒരടി മുന്നിലാണ്...

യുക്തിവാദികളുടെ മറ്റൊരു ദുര്‍വ്യാഖ്യാനത്തിലേക്ക് വായനക്കാരുടെ ശ്രദ്ദ ക്ഷണിക്കുന്നു..ഈ ലിങ്കില്‍ പോകൂ.........
ജബ്ബാര്‍മാഷ്‌ തെറ്റിദ്ധരിപ്പിച്ച ഖുര്‍ആനിക സൂക്തം.!

സാപ്പി പറഞ്ഞു...

ഹ ഹ ഹ "മാ ഫക്കര്‍"

സാപ്പിക്ക്‌ മുണ്ടാട്ടം മുട്ടിപ്പോയി ഒന്നും പറയാനില്ല

ഇനിയിപ്പം റിയാലിറ്റി ഷോ കമണ്റ്റേ രക്ഷയുള്ളും

" ഫണ്റ്റാസ്റ്റിക്ക്‌, ഫാബുലസ്‌, അത്യുഗ്രന്‍..etc etc ... "

പള്ളിക്കുളം.. പറഞ്ഞു...

.

Joker പറഞ്ഞു...

ഞാന്‍ ശ്രീ.ബക്കറ്രുമായി സൈബര്‍ സെല്ലുമായി നിയമപരമായി മുന്നോട്ടു പോകാന്‍ ആവശ്യപ്പെട്ട്റ്റിട്ടുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന് അതില്‍ താല്പര്യമില്ലെന്നറിഞ്ഞൂ. യുക്തിവാദിയും മണ്ണാങ്കട്ടയുമൊന്നുമായിട്ടല്ല, വ്യക്തിപരമാ‍യി ഇത്രയും അവഹേളീക്കാന്‍ മാത്രം പ്രസ്തുത സംസ്കാര ശൂന്യനായ വ്യക്തി മതവിശ്വാസികളേക്കാ‍ളേറെ ഉള്ളില്‍ വിഷം കൊണ്ടു നടക്കുകയാണെന്ന് മനസ്സിലായി.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ഈ കവിതയെ കുറിച്ച് അഭിപ്രായം പറയാനെങ്കിലും നമ്മുടെ സാംസ്കാരിക ബ്ലോഗര്‍മാര്‍ വായ തുറന്നിരുന്നെങ്കില്‍...!! ഏറ്റവും ചുരുങ്ങിയത് അവരുടെ വേദവാക്യത്തെ പുകഴ്ത്താനെങ്കിലും..!!

hAnLLaLaTh പറഞ്ഞു...

ഈ പോസ്റ്റും തലക്കെട്ടും കാര്യമറിയാത്തവര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുമൊ എന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
അജ്ഞാതന്റെ കമന്റ് നോക്കുക.

M.A Bakar പറഞ്ഞു...

ഇടിവെട്ട്‌ സദാചാര പുരോഗമന പുങ്കവന്‍മാരുടെ തിളയ്ക്കുന്ന മൌനം പ്രത്വേകം ശ്രദ്ദിച്ചോളൂ...

അവര്‍ പക്ഷെ വീണ്ടും വരും നിങ്ങളെ സദാചാരം പഠിപ്പിക്കാന്‍...
അവര്‍ വീണ്ടും വരും നിങ്ങളുടെ മതം സദാചാര വിരുദ്ധമെന്നു പഠിപ്പിക്കാന്‍.
അവര്‍ വീണ്ടും വരും നിങ്ങളുടെ ദൈവം ഗോത്ര ദൈവമെന്നു പറയാന്‍ ..
അവര്‍ വീണ്ടും വരും നിങ്ങളുടെ സ്ത്രീകളുടെ വസ്ത്രത്തിണ്റ്റെ കളര്‍ പരിശോധിക്കാന്..
‍അവര്‍ വീണ്ടും വരും നിങ്ങളുടെ ലിംഗാഗ്ര ചര്‍മ്മത്തിണ്റ്റെ പരിണാമ ദിശയറിയാന്‍..

അന്നു നിങ്ങള്‍ കരുതിവച്ചിരിക്കുന്ന വാക്കുകളെയും ചിന്തകളെയും അവര്‍ വ്യഭിചരിക്കും .. കൂട്ടം കൂട്ടമായി...

അന്നു അവര്‍ക്ക്‌ "മാ" എന്നോ "മാമാ" എന്നൊ കണ്ണു കാണുകേല... കാണുന്നതൊക്കെ അവര്‍ വ്യഭിചരിക്കാന്‍ പാകത്തിലുള്ള തമോ ഗര്‍ത്തങ്ങളാക്കിമാറ്റും...

കാട്ടിപ്പരുത്തി പറഞ്ഞു...

മതവാദികളെ കുറിച്ച് ചിന്ത പണയപ്പെടുത്തിയവരെന്ന് ആക്ഷേപിക്കുന്ന യുകതിവാദികളു(?)ടെ കാര്യം മഹാ കഷ്ടമാണു- ഇത്ര അസഹിഷ്ണുതയോടെ കാര്യങ്ങളെ സമീപിക്കുന്ന ഒരു വിഭാഗം തന്നെയുണ്ടാവില്ല, അതിലെ ഏതെങ്കിലും ഒരു അനുയായിയല്ല, നേതാക്കൾ തന്നെ ഈ അസുഹിഷ്ണതയുടെ ഉത്തമ മാതൃകകളാണു-

ഈ ബാബു തന്നെ ഉദാഹരണം. ഒരു സംവാദത്തിനു പോലും തയ്യാറല്ലാത്ത ഇവർക്ക് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാമെന്നു ധരിക്കുന്നത് തന്നെ തെറ്റ്,

അവർ ബധിരരും അന്ധരുമാണെന്നതാണു സത്യം-

ചിന്തകന്‍ പറഞ്ഞു...

അഭിപ്രായ സ്വതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വതന്ത്രിത്തിന്റെയും മൊത്തകുത്തകക്കാരെയൊന്നും കാണുന്നില്ലല്ലോ...ഏതായാലും ന്യയീകരിക്കാ‍ന്‍ ആരും വന്നില്ലല്ലോ ... അത് തന്നെ വലിയ കാര്യമായി കാണാം...

ഒരു മനശ്ശാസ്ത്രം പറയാം

ഉണ്ണിത്താന്‍ മറ്റാളുകളുടെ സദാചാരത്തെ കുറിച്ച് പ്രസംഗിച്ചു.....അതികം സമയമെടുത്തില്ല.....ഉണ്ണിത്താന്റെ സദാചാരം ആളുകള്‍ മനസ്സിലാക്കാന്‍.

ഇവിടെ ചിലര്‍ താലിബാനെ വിമര്‍ശിക്കുന്നു. വിമര്‍ശിക്കുന്നവര്‍ അതിലും വലിയ താലിബാന്‍ മാരാണെന്ന് ഇപ്പോള്‍ പിടിക്കിട്ടിയില്ലേ? :)

തന്റെയുള്ളിലുള്ള അധമത്വങ്ങളെ മറ്റുള്ളവരില്‍ ദര്‍ശിക്കുമ്പോള്‍ ഇത്തരക്കാര്‍ക്ക് സഹിക്കാന്‍ പറ്റൂലാ....പിന്നെ എല്ലാ നിയന്ത്രണങ്ങളും സ്വാഹാ... :)

ശാന്തകാവുമ്പായി പറഞ്ഞു...

കവിതയെ കവിതയായി മാത്രം കണ്ട്‌ ഒന്നു പറഞ്ഞോട്ടെ.
ദൈവത്തെ തെറി പറയുന്ന ഒരു ലേലച്ചന്ത"ക്വാണ്ടംഫിസിക്സിന്റെ കണികകളിൽ ദൈവത്തെ ദർശിച്ച വേദാന്തികൾ"അവരുടെ ദൈവം തന്മാത്രയോളം ചെറുതായിരുന്നു'
ഇവിടുത്തെ വൈരുദ്ധ്യം ഒന്നു ശ്രദ്ധിക്കുക.ഏതുതരം ദൈവത്തെയാണു തെറി പറയുന്നത്‌? വലിയ ദൈവത്തെയാണോ?തന്മാത്രയോളം ചെറിയ ദൈവത്തിൽ വിശ്വസിക്കുന്നു എന്നു പറയുമ്പോൾ ദൈവ വിശ്വാസികളാണെന്നു വരുന്നു.

പള്ളിക്കുളം.. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കോയിക്കോടന്‍ കോയ പറഞ്ഞു...

ഞമ്മക്ക് പറയാനുള്ളത് ഇബടെ

പള്ളിക്കുളം.. പറഞ്ഞു...

@ ശാന്ത കാവുമ്പായി:
ചില യുക്തിവാദികളുടെ ദൈവം ശാസ്ത്രമാണ്. ഇതിനായി മത വിശ്വാസികളും അല്ലാത്തവരുമായ സകല ശാസ്ത്രജ്ഞരേയും അവർ തങ്ങളിലേക്ക് ചേർത്തുവെച്ച് അംഗബലം കൂട്ടുന്നു.
ഇത്തരക്കാരെ ശാസ്ത്രാന്ധവിശ്വാസികൾ എന്ന് സാധാരണ മതവിശ്വാസികൾ വിളിക്കാറുണ്ട്.
ഈ കവിതയിൽ സൂചിപ്പിച്ചിരിക്കുന്ന “ അവർ” മറ്റു സകല ദൈവങ്ങളേയും തെറിവിളിച്ചാർക്കുന്നു. അവരുടെ മനസ്സിലേക്ക് വെളിച്ചം കയറാനുള്ള ചെറിയ വിടവെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവരിലൊരുവൻ അവന്റെ സഹ ബ്ലോഗറെ ‘മാ ഫക്കർ’ എന്നു വിളിക്കില്ലായിരുന്നു അതുകൊണ്ടുതന്നെ അവരുടെ ദൈവത്തെ മറ്റേതൊരു ദൈവത്തെക്കാളും ചെറുതായി കവി മനസ്സിലാക്കുന്നു. അതാണ് തന്മാത്രാ ദൈവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ദൈവം ഉണ്ടോ ഇല്ലയോ എന്ന സംശയത്തിലാണ് യുക്തിവാദികൾ നിലകൊള്ളുന്നത്. പിപ്പെറ്റും ബ്യൂറെറ്റും ഉപയോഗിച്ച് അവർ ദൈവത്തെ കണ്ടെത്തുന്നതുവരെ ഞങ്ങൾക്ക് കാത്തിരിക്കാനാവാത്തതിനാൽ ദൈവ വിശ്വാസികളായി തുടരുന്നു. അതിന് ശാസ്ത്രികൾ അസഹിഷ്ണുക്കളാവുകയല്ല വേണ്ടത്. (ദൈവമേ.. ഞങ്ങളെ കാത്തോളണമേ..

കാട്ടിപ്പരുത്തി പറഞ്ഞു...

ശാന്തേച്ചി- ഇവിടെ ദൈവം വിഷയം തന്നെയല്ല- ദൈവത്തില്‍ വിശ്വാസമുണ്ടാകേണ്ടവര്‍ മാത്രം വിശ്വസിക്കട്ടെ- പക്ഷെ- ഒരെതിരഭിപ്രായത്തെ ഇത്ര അസിഹിഷ്ണുതയോടെ പ്രതികരിക്കേണ്ട കര്യമെന്ത്?

എന്ത് സംസ്കാരമാണിത്?

പള്ളിക്കുളം.. പറഞ്ഞു...

കാട്ടിപ്പരുത്തീ, ഇതൊക്കെ ആരോടു പറയാൻ?
ബ്ലോഗിലെ ഒരു യുക്തിവാദിയുടേ ഭയങ്കരമായ സങ്കടം ഓരോ മതക്കാരും ഇതര മതക്കാരുടെ ദൈവത്തെ അംഗീകരിക്കുന്നില്ല എന്നത്രേ.. അവർ പരസ്പരം കുറ്റപ്പെടുത്തുകയും കലാപങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു അത്രേ.. എന്നാൽ ആ യുക്തിവാദി ഇക്കൂട്ടരുടെയൊന്നും ദൈവത്തെ അംഗീകരിക്കുന്നില്ല (അതിൽ ആർക്കും പരാതിയുമില്ല..) എന്നു മാത്രമല്ല എല്ലാ ദൈവങ്ങളെയും വളരെ നീചമായ ഭാഷയിൽ ആക്ഷേപിക്കുകയും ചെയ്യുന്നു. അവരുടെ നോട്ടത്തിലും കേൾവിയിലും ഭാഷയിലും മതവിശ്വാസികളെന്നാൽ ഭൂലോകത്തു നിന്ന് തുടച്ചുമാറ്റപ്പെടേണ്ട വർഗ്ഗമാണ്.
ദൈവാനുഗ്രഹംകൊണ്ട് യുക്തിവാദികൾ എണ്ണത്തിൽ കുറവായതിനാൽ അന്യ വംശങ്ങളെ നശീകരിക്കുന്ന ഉന്മൂലപ്രവർത്തനങ്ങളിലും വംശഹത്യാ പ്രവർത്തനങ്ങളിലും അവർ ഇപ്പോൾ ഏർപ്പെടുന്നില്ല.
തക്കം കിട്ടിയപ്പോഴൊക്കെ നാസ്തികർ ലക്ഷക്കണക്കിന് ആളുകളെ വധിച്ചിട്ടുണ്ട്.
വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ ഓരോ പ്രഭാഷണങ്ങളും വിഫലമായിത്തീരുന്നതിന്റെ കലിപ്പാണ് മറ്റുള്ളവനെ തള്ളക്കു വിളിച്ച് തീർക്കുന്നത്.
ദൈവമേ ഞങ്ങളെ കാത്തോളണേ..

ശാന്തകാവുമ്പായി പറഞ്ഞു...

നിങ്ങളുടെ വിവാദം എനിക്കറിയില്ല.വിശ്വാസം അവനവന്റെ കാര്യമല്ലേ.അതിൽ മറ്റുള്ളവർ ഇടപെടേണ്ട കാര്യമെന്ത്‌? ഏതെങ്കിലും ഒരു ദൈവത്തിൽ(തന്മാത്ര) എല്ലാവരും വിശ്വസിക്കണമെന്ന് നിർബ്ബന്ധം പിടിക്കണോ? ദൈവം ഉണ്ടോ ഇല്ലയോ എന്ന് സംശയിക്കുന്നത്‌ തെറ്റാണ്‌ എന്നെങ്ങനെ പറയും? ഉണ്ട്‌ എന്ന് വിശ്വസിക്കുന്നതു പോലെ തന്നെ ഇല്ല എന്നു വിശ്വസിക്കാനും അവകാശമില്ലേ?
പിന്നെ അവർ ദൈവത്തെ തെറി വിളിക്കുന്നു എന്നത്‌.ആരെങ്കിലും തെറി വിളിച്ചാൽ ദൈവത്തിനെന്തെങ്കിലും പറ്റുമോ? നമ്മുടെ സഹായം അദ്ദേഹത്തിനു ആവശ്യമുണ്ടോ?
പള്ളിക്കുളത്തിന്റെ മറുപടിയും കവിതയും മാത്രം വായിച്ചപ്പോൾ എനിക്ക്‌ തോന്നിയ സംശയമാണിത്‌.

പള്ളിക്കുളം.. പറഞ്ഞു...

@ ശാന്ത കാവുമ്പായി..

ദൈവത്തെ അവർ തെറിപറയുന്നത് ആരും കാര്യമാക്കാറില്ല എന്ന് കമന്റിൽ സൂചിപ്പിച്ചിരുന്നു. ആർക്കും കയറി കൊട്ടാവുന്ന പൊതു ചെണ്ടകളായി മതവിശ്വാസികൾ ‘ജനപ്രീതി’ നേടിയിരിക്കുന്നതിനാൽ അത് അങ്ങനെയേ വരൂ.. അതുമൂലം ദൈവത്തിന് എന്തു സംഭവിക്കാൻ? ഒന്നും സംഭവിക്കില്ല.

എന്നാൽ ഇവിടെ ഉന്നയിക്കപ്പെട്ട വിഷയം അതല്ല. വ്യക്തിസ്വാതന്ത്ര്യത്തെയും വ്യക്തിയുടെ അഭിമാനത്തെയും വ്യക്തിത്വത്തെയും യഥാർഥ യുക്തിവാദികളും മതവാദികളും ഉൾപ്പെടെയുള്ള ഈ ലോകം ആദരിക്കുന്നുണ്ട്. യുക്തിവാദികൾ തലേൽ വെച്ചുകൊണ്ടു നടക്കുന്ന, യൂറോപ്യൻ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത, അത് വ്യക്തിയുടെ അഭിമാനത്തിനും സ്വാതന്ത്ര്യത്തിനും മതത്തെക്കാളും സമൂഹങ്ങളെക്കാളും ഏറെ പ്രാധാന്യം നൽകുന്നുവെന്നതാണ്. അങ്ങനെയുള്ള യൂറോപ്യനിസത്തിന്റെ കേരളത്തിലെ ബ്രാഞ്ചുകളെന്ന് സ്വയം അവകാശപ്പെടുന്നയാളാണ് ഒരു സഹബ്ലോഗറെ ലോകത്തിലെ ഏറ്റവും വലിയ തെറിവിളിച്ച് ആക്ഷേപിച്ചത്.
ഇതിലെ ഞെട്ടിക്കുന്ന ഏറ്റവും വലിയ വശം, മേൽ‌പ്പറഞ്ഞ വ്യക്തിസ്വാതന്ത്ര്യത്തിനൊക്കെ വേണ്ടി അഞ്ജലി ലിപി നിരത്തുന്ന കപട ബ്ലോഗ് ബുജികൾ ഈ വ്യക്തിഹത്യക്കെതിരെ ‘കമാ’ന്ന് രണ്ടക്ഷരം ടൈപ്പ് ചെയ്തില്ല എന്നതാണ്.

ഇവിടെ ദൈവത്തെ തെറിപറഞ്ഞതല്ല വിഷയം.
സഹ-ബ്ലോഗറെ തെറിപറഞ്ഞതാണ് എന്നു ചുരുക്കം.

ചെണ്ടപ്രത്ത് മാരാര്‍ വര്‍മ്മ പറഞ്ഞു...

പള്ളിക്കുളം.. പറഞ്ഞു... -പൊതു ചെണ്ടകളായി മതവിശ്വാസികൾ ‘ജനപ്രീതി’ നേടിയിരിക്കുന്നതിനാൽ അത് അങ്ങനെയേ വരൂ-

മിസ്റ്റര്‍ പള്ളക്കൊളം, ഉള്ള് പൊള്ളയായതു കൊണ്ടാണല്ലോ ഒരു ചെണ്ട ഒച്ച വയ്ക്കുന്നത്.അതായത് മതവിശ്വാസികളെല്ലാം ചെണ്ടകളായതു കൊണ്ടാണല്ലോ യുക്തി വാദികള്‍ അതില്‍ കൊട്ടി നോക്കുന്നത്. അങ്ങനെ കൊട്ടി നോക്കുമ്പോള്‍ നല്ല ഒച്ചയുള്ളത് തെരഞ്ഞെടുത്ത് അവര്‍ പാണ്ടിമേളം കൊട്ടുന്നു,പതിഞ്ഞ ഒച്ചയുള്ളതിനെ താരതമ്യേന കുറച്ചുപയോഗിക്കുന്നു.ഇപ്പോള്‍ നല മാര്‍ക്കറ്റുള്ള ചെണ്ടയേതാണെന്ന് ഞാന്‍ പറയേണ്ടല്ലോ.ചെണ്ടയുടെ ഒച്ച കുറയുന്നതിനനുസരിച്ച് അവരുടെ കൊട്ടും കുറയും.

പള്ളിക്കുളം.. പറഞ്ഞു...

ചെണ്ടയോളം ആയുസ്സ് കോലിനില്ലെന്നത് ‘കോലോഗ്രാഫി‘ അറിയാവുന്നവർക്കറിയാം.. :)

ചെണ്ടയെത്ര കോലുകണ്ടതാസ്റ്റാ..

സി.പി. മാരാര്‍ വര്‍മ്മ പറഞ്ഞു...

ചെണ്ടയെത്ര കോലുകണ്ടതാസ്റ്റാ..

ന്നാ പ്പിന്നങ്ങനാട്ടെ, ചെണ്ടേം കോലുമാവുമ്പോ കൊട്ടീം പറഞ്ഞുമൊക്കെ ഇരിക്കും ന്ന് കരുതരുതോ, കൊളം?

ഒരു കോലല്ല ഒമ്പതു കോലൊടിച്ചാലും ചെണ്ടക്ക് പിന്നേം കൊട്ട് ബാക്കി ;) ചെണ്ടത്തരം കുറഞ്ഞാല്‍ കൊട്ടത്രേം കുറയും.അതു മനസ്സിലാക്കാന്‍ 'കോലോഗ്രഫി' പഠിച്ചിട്ടുകാര്യമില്ല 'ചെണ്ടോമാനി'യക്കുള്ള മരുന്നു കഴിച്ചാല്‍ മതി. :)

പള്ളിക്കുളം.. പറഞ്ഞു...

എന്നാൽ പിന്നെ അങ്ങനെ ആയിക്കോട്ടെ.. എന്താ?

M.A Bakar പറഞ്ഞു...

യുക്തിവാദികള്‍ എന്തുകൊണ്ട്‌ നിരന്തരം വിശ്വാസങ്ങളെ.., അതിന്‍റെ വേദങ്ങളെ പോത്തിന്‍റെ മനസ്സുമായി നേരിടുന്നു എന്ന്‌ അന്വേഷിക്കുകയാണിവിടെ .. യുക്തിവാദം വിശ്വാസം : ഇരുളും വെളിച്ചവും ..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ പറഞ്ഞു...

ഉണ്ണാക്കന്മാർക്ക് ഉഗ്രൻ മറുപടി

കൊടു കൈ..:)